എടക്കാപറമ്പില്‍ സാമൂഹികദ്രോഹികളുടെ വിളയാട്ടം: വ്യാപാരികളുടെ ഫര്‍ണിച്ചറുകള്‍ കിണറ്റില്‍ തള്ളി

വേങ്ങര: കണ്ണമംഗലം എടക്കാപറമ്പില്‍ സാമൂഹികവിരുദ്ധശല്യം കൂടുന്നു. വ്യാപാര സ്ഥാപനങ്ങളിലെ ഫര്‍ണിച്ചറുകള്‍ തൊട്ടടുത്ത പറമ്പിലെ കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കോഴിക്കട വ്യാപാരിയുടെ കടയുടെ പുറത്തുവെച്ച കൂടും സാമഗ്രികളും റോഡരികില്‍ വലിച്ചിട്ട നിലയിലാണ്. ബേക്കറി കടയുടെ പഴവര്‍ഗങ്ങള്‍ നിർത്തുന്ന സ്റ്റാൻഡാണ് കിണറ്റിൽ തള്ളിയത്. സാമൂഹികവിരുദ്ധ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് വേങ്ങര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എടക്കാപറമ്പ് അങ്ങാടിയില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് സ്ഥിരം പരിപാടിയാണ്. രാത്രി പത്തിന് ശേഷം അങ്ങാടി കൈയേറുന്ന മദ്യപര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് സംശയമുണ്ട്‌. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.