വനിത കമീഷൻ അധ്യക്ഷക്കെതിരായ ഭീഷണി; കർശന നടപടി സ്വീകരിക്കും –മന്ത്രി

വനിത കമീഷൻ അധ്യക്ഷക്കെതിരായ ഭീഷണി; കർശന നടപടി സ്വീകരിക്കും –മന്ത്രി തിരുവനന്തപുരം: സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെയുള്ള വധഭീഷണിയും വനിത കമീഷൻ ആസ്ഥാനത്തേക്ക് തപാലിലൂടെ മനുഷ്യ വിസർജ്യവും ഭീഷണിക്കത്തും അയച്ചതും പ്രാകൃതവും അപലപനീയവുമാണെന്ന് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് വനിതകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ വനിത കമീഷൻ നടത്തുകയാണ്. വനിതകളുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടും സംരക്ഷണം നൽകുന്നതിനും നിരവധി കർമപദ്ധതികളാണ് കമീഷൻ നടത്തിവരുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ അസംതൃപ്തരാകുന്നവരാണ് ഭീഷണി മുഴക്കുന്നത്. കുറ്റവാളികളെ അടിയന്തരമായി പുറത്തുകൊണ്ടുവരുമെന്നും അതിനാവശ്യമായ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൾട്ടി പർപ്പസ് വർക്കർമാരുടെ വേതനം വർധിപ്പിച്ചു –കെ.കെ. ശൈലജ തിരുവനന്തപുരം: സാമൂഹികനീതി വകുപ്പി​െൻറ ഭാഗമായ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴിലെ വിവിധ ശിശു സംരക്ഷണ യൂനിറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന മൾട്ടി പർപ്പസ് വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ. നിലവിൽ നൽകുന്ന 6000ത്തിൽനിന്ന് 17,025 രൂപ ആയാണ് വർധിപ്പിച്ചത്. ശിശു സംരക്ഷണ പദ്ധതിക്ക് കീഴിലെ എല്ലാ ശിശു സംരക്ഷണ യൂനിറ്റുകളിലും കുടുംബശ്രീ മിഷൻ നൽകുന്ന ലിസ്റ്റ് പ്രകാരമാണ് മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നത്. നിയമനം നൽകി 179 ദിവസം കഴിയുമ്പോൾ ഇവരെ പിരിച്ചുവിടുകയും ലിസ്റ്റിലെ അടുത്തയാൾക്ക് നിയമനം നൽകുകയുമാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.