റോഹിങ്ക്യകളെ ആട്ടിപ്പുറത്താക്കുന്നത് നീതികേട് ^കെ.ഇ.എൻ

റോഹിങ്ക്യകളെ ആട്ടിപ്പുറത്താക്കുന്നത് നീതികേട് -കെ.ഇ.എൻ അരീക്കോട്: റോഹിങ്ക്യൻ അഭയാർഥികളെ രാജ്യത്തുനിന്നും ആട്ടിപ്പായിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നീതികേടാണെന്ന് പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്. അരീക്കോട് മഹാത്മ സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച റോഹിങ്ക്യൻ പീഡനത്തിനെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വംശഹത്യയാണ് മ്യാൻമറിൽ നടക്കുന്നതെന്നും ഇതിന് കുഴലൂത്ത് നടത്തുന്ന മോദി സർക്കാർ ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ആർ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡോ. എം. ഹരിപ്രിയ, കെ.പി. നൗഷാദ് അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.