ജൈവ കൃഷിയിൽ മാതൃകയായി വിദ്യാർഥികൾ

െപരിന്തൽമണ്ണ: ഒന്നര ഏക്കർ ഭൂമിയിൽ ജൈവ കൃഷിയൊരുക്കി മാതൃകയാവുകയാണ് പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ. എൻ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് നിലമൊരുക്കലും തടമെടുക്കലും വളമിടലുമെല്ലാം നടക്കുന്നത്. സമീപവാസിയായ തോമസ് കടന്തോട് സൗജന്യമായി നൽകിയ ഭൂമിയിലാണ് വിദ്യാർഥികൾ കൃഷിയിടമൊരുക്കിയത്. വെണ്ട, ചീര, പയർ, വഴുതന, തക്കാളി, മത്തൻ, കാബേജ്, കോളി ഫ്ലവർ, ബ്രോക്കോളി, പച്ചമുളക് എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. ജൈവവളങ്ങളും കുട്ടികൾ തന്നെയാണ് ഉണ്ടാക്കുന്നത്. മുൻ വർഷങ്ങളിലും ജൈവ കൃഷിയിലൂടെ വിദ്യാർഥികൾ മികച്ച വിളവെടുപ്പു നടത്തിയിട്ടുണ്ട്. അങ്ങാടിപ്പുറം കൃഷി ഓഫിസർ കെ.പി. സുരേഷി​െൻറ മേൽനോട്ടത്തിലാണ് വിത്തിടൽ നടത്തിയത്. മുൻ പ്രിൻസിപ്പൽ പി.ടി. ഗ്രേസി കൃഷിക്കൂട്ടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബെനോ തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബെന്നി തോമസ്, നിതാര ജിജൊ, ബിനു കെ. ജോർജ്, ജോഷി ജോസഫ്, കെ.വി. സുജാത, ബെൻസി ജയിംസ്, അനു പി. സെബാസ്റ്റ്യൻ, ജയ മാത്യു എന്നിവർ നേതൃത്വം നൽകി. pmna pariyapuram school: ജൈവ കൃഷിയിലേർപ്പെട്ട പരിയാപുരം സ​െൻറ് മേരീസ് സ്കൂൾ എൻ.എസ്.എസ് പ്രവർത്തകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.