ഹൈടെക് സ്വപ്നം പൂവണിയാൻ പുലാമന്തോൾ ജി.എച്ച്.എസ്.എസ്​; സ്വാഗത സംഘം രൂപീകരിച്ചു

പുലാമന്തോൾ: പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ ഡിജിറ്റൽ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. പൂർവ വിദ്യാർഥികളും രക്ഷാകർതൃ സമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ പരിപാടി വിപുലമായി നടത്താൻ തീരുമാനമായി. ഈ മാസം 26നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഡിജിറ്റൽ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത്. വേങ്ങര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതോടെ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങൾക്കായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ (ചെയർമാൻ) ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.എസ്. ജയ (ജനറൽ കൺവീനർ) പി.ടി.എ പ്രസിഡൻറ് കെ. നന്ദകുമാർ (വൈസ് ചെയർമാൻ) ഹെഡ്മാസ്റ്റർ കെ. ഹരിദാസ് (ജോയൻറ് കൺവീനർ) പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, മഞ്ഞളാംകുഴി അലി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, കൊളത്തൂർ മുഹമ്മദ് മൗലവി, കെ.പി. രമണൻ മാസ്റ്റർ എന്നിവർ മുഖ്യ രക്ഷാധികാരികളായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.