ആയുർവേദ കോഴ്​സ്​ അലോട്ട്​​മെൻറ്​

തിരുവനന്തപുരം: 2017ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് അനുബന്ധ കോഴ്സുകളിലേക്കുമുള്ള ഒാൺലൈൻ അലോട്ട്മ​െൻറ് നടപടിക്രമങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ഇൗ അലോട്ട്മ​െൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in വെബ്സൈറ്റിൽ അവരവരുടെ ഹോംപേജിൽ ലഭ്യമാക്കിയിട്ടുള്ള 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തണം. ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷനെ തുടർന്ന് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ നിലവിലുള്ള ഹയർഒാപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും പുതുതായി ഉൾപ്പെടുത്തുന്ന ആയുർവേദ കോളജുകളിലേക്ക് ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം www.cee.kerala.gov.in വെബ്സൈറ്റിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 10 വരെ ലഭ്യമാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.