കേരളം ഭരിക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിെൻറ വക്താക്കൾ -കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിറമരുതൂർ: ഫാഷിസത്തിന് തടിച്ചുകൊഴുക്കാൻ വഴിമരുന്നിടുന്ന രീതിയിൽ ഒത്തുതീർപ്പുണ്ടാക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുവൈറ്റ് കെ.എം.സി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. അലിക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, ഷാഫി ചാലിയം, സി.കെ.എം. ബാപ്പു ഹാജി, പി.എ. റഷീദ്, എം.പി. അഷറഫ്, നൂഹ് കരിങ്കപ്പാറ, മുഷ്താഖ് പഞ്ചാരമൂല, കെ.സി. ബാവ, ഇസ്മായിൽ പത്തമ്പാട്, റഷീദ് മോര്യ, വി.കെ.എ. ജലീൽ, കെ.എം. നൗഫൽ, ഷൗക്കത്തലി, മുസ്തഫ പൊക്ലാത്ത് എന്നിവർ സംസാരിച്ചു. Tir w7 family meet: നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബസംഗമം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.