കാളികാവ് പുഴയിലെ മാലിന്യം രോഗഭീഷണിയുയർത്തുന്നു

കാളികാവ്: മേഖലയിലെ പ്രധാന ജലസ്രോതസ്സായ കാളികാവ് പുഴയിലെ മാലിന്യമൊഴുക്ക് രോഗഭീഷണിയുയർത്തുന്നു. ചോക്കാട്-, കാളികാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴയില്‍ കോഴി അവശിഷ്ടങ്ങളും ബാര്‍ബര്‍ഷോപ്പ്, പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യവും നിറഞ്ഞിരിക്കുകയാണ്. രാത്രിയുടെ മറവില്‍ തള്ളുന്ന മാലിന്യം പുഴയുടെ പല ഭാഗങ്ങളിലും തങ്ങിനില്‍ക്കുകയാണ്. പുഴയില്‍ ചാഞ്ഞുനിൽക്കുന്ന മരത്തിലാണ് കൂടുതൽ മാലിന്യം അടിഞ്ഞുകിടക്കുന്നത്. മൂന്നു പഞ്ചായത്തുകളിലേക്കുള്ള മധുമല പദ്ധതി ഉൾപ്പെടെ പുഴയില്‍ നിരവധി കുടിവെള്ള പദ്ധതികളുണ്ട്. ദുര്‍ഗന്ധം കാരണം പുഴയില്‍ കുളിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുഴയിലെ മാലിന്യം തള്ളലിനെതിരെ ആരോഗ്യ വകുപ്പോ പൊലീസോ ശക്തമായ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. CAPTION- കാളികാവ് പുഴയില്‍ മങ്കുണ്ടിന് സമീപം ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ മാലിന്യം അടിഞ്ഞുകൂടിയ നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.