വി.പി.എ. നാസര്‍ ഇന്ന് പ്രസിഡൻറ്​ സ്ഥാനമൊഴിയും

കാളികാവ്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസർ വെള്ളിയാഴ്ച സ്ഥാനമൊഴിയും. യു.ഡി.എഫ് ധാരണ പ്രകാരമാണ് മുസ്ലിം ലീഗ് അംഗമായ ഇദ്ദേഹം സ്ഥാനമൊഴിയുന്നത്. അവസാന ഒരു വർഷം പ്രസിഡൻറ് സ്ഥാനം വീണ്ടും ലീഗിന് ലഭിക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നാസർ എടുത്ത നിലപാട് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്ലാസ്റ്റിക് നിരോധം നടപ്പാക്കിയപ്പോൾ ഏറെ എതിര്‍പ്പുകളും വിവാദങ്ങളും ഉണ്ടായെങ്കിലും ആരോഗ്യ വകുപ്പി​െൻറയും മറ്റ് അംഗങ്ങളുടെയും പിന്തുണയോടെ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇരുപതോളം ലോഡ് പ്ലാസ്റ്റിക് പഞ്ചായത്തില്‍നിന്ന് ശേഖരിച്ച് കയറ്റി അയച്ചു. ടൗണില്‍ മികച്ച ലൈബ്രറി ഒരുക്കാനായതും നേട്ടമായി. പഞ്ചായത്തി​െൻറ സ്വന്തം മൊബൈല്‍ ആപ്, റോഡുകള്‍, സ്‌കൂളുകള്‍ക്ക് ക്ലാസ് മുറികള്‍, കാളികാവ് ടൗണ്‍ വികസനം തുടങ്ങിയവയിലും നാസർ നേതൃപരമായ പങ്കുവഹിച്ചു. പടം- വി.പി.എ. നാസര്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിച്ച പബ്ലിക് ലൈബ്രറിയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.