കുട്ടികൾക്കൊപ്പം ആടിപ്പാടി കാടിെൻറ മക്കൾ കരുവാരകുണ്ട്: തങ്ങളെത്തേടി മലകയറി വന്ന വിദ്യാർഥികളോടൊപ്പം ആടിയും പാടിയും പുറ്റളയിലെ ആദിവാസി കുടുംബങ്ങൾ ലോക ആദിവാസി ദിനം ആഘോഷമാക്കി. കേരള പഴയ കടയ്ക്കൽ ജി.യു.പി സ്കൂൾ ജൂനിയർ റെഡ്ക്രോസ് യൂനിറ്റ്, സ്കൗട്ട്സ് വിദ്യാർഥികളാണ് ആദിവാസി ഊരിലെത്തിയത്. വിഭവസമൃദ്ധമായ ഭക്ഷണവും വസ്ത്രവും കൈനിറയെ സമ്മാനങ്ങളുമായെത്തിയ കുട്ടികളെ പാട്ടുപാടിയും പരമ്പരാഗത നൃത്തച്ചുവടുകൾ വെച്ചുമാണ് ഉൗരുകാർ സ്വീകരിച്ചത്. വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, വൈസ് പ്രസിഡൻറ് റോഷ്നി സുരേന്ദ്രൻ, അംഗങ്ങളായ മഠത്തിൽ ലത്തീഫ്, എം. മുരളി, പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, പി.ടി.എ പ്രസിഡൻറ് പി. നജീബ്, അധ്യാപികമാരായ എ.പി. ഫൗസിയ, മിനിമോൾ തോമസ് എന്നിവരും വിദ്യാർഥികളോടൊപ്പമുണ്ടായിരുന്നു. Photo... പുറ്റള ആദിവാസി ഊരിലെത്തിയ കുട്ടികൾക്കായി ആദിവാസികൾ നൃത്തം ചെയ്യുന്നു എം.എൽ.എ കരുവാരകുണ്ടിനെ അവഗണിക്കുന്നെന്ന് യൂത്ത് ലീഗ് കരുവാരകുണ്ട്: ടൗൺ നവീകരണം, പൊക്കവിളക്ക് സ്ഥാപിക്കൽ തുടങ്ങിയവയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിനെ എ.പി. അനിൽകുമാർ എം.എൽ.എ അവഗണിക്കുന്നതായി പഞ്ചായത്ത് യൂത്ത് ലീഗ് ആരോപിച്ചു. നിയോജക മണ്ഡലത്തിലെ മിക്ക ടൗണുകളുടെ നവീകരണത്തിനും കോടികൾ അനുവദിച്ച അദ്ദേഹം കരുവാരകുണ്ടിനോട് വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ടൗൺ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കി നൽകിയിട്ടും അവഗണിച്ചു. കിഴക്കെത്തലയിൽ പൊക്കവിളക്കിനായി തുകയനുവദിച്ചെങ്കിലും അത് സ്ഥാപിക്കാൻ ഒരു നീക്കവും നടത്തിയില്ല. അവഗണന തുടർന്നാൽ എം.എൽ.എക്കെതിരെ സമരത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് എം. ഫിയാസ് അധ്യക്ഷത വഹിച്ചു. പി.എച്ച്. സുഹൈൽ, പി.വി. റിയാസ്, എം. ബുജൈർ, റഷീദ് കേരള, പി.സി. ശിഹാബ്, ഐ.ടി. ഷിയാസ്, കെ.ടി. അനീസുദ്ദീൻ, ഒ.പി. മുജീബ്, സുഹൈർ കേരള, പി. ഇൽയാസ്, എൻ. ബാദുഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.