പശ്ചിമഘട്ട സംരക്ഷണ​ സമിതി മണലിയാംപാടം സന്ദർശിച്ചു കരുവാരകുണ്ട്:

പശ്ചിമഘട്ട സംരക്ഷണ സമിതി മണലിയാംപാടം സന്ദർശിച്ചു കരുവാരകുണ്ട്: ഒലിപ്പുഴയുടെ ഉദ്ഭവ സ്ഥാനത്ത് ശീതളപാനീയ പൾപ്പ് നിർമാണ യൂനിറ്റ് തുടങ്ങാൻ നീക്കം നടക്കുന്ന സ്ഥലം പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കൾ സന്ദർശിച്ചു. പശ്ചിമഘട്ട രക്ഷ യാത്രയുടെ ഭാഗമായി കരുവാരകുണ്ടിലെത്തിയതായിരുന്നു സംഘം. വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ട് വെള്ളച്ചാട്ട പ്രദേശത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള മണലിയാംപാടത്ത് വനത്തോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽനിന്ന് എത്തിക്കുന്ന പൾപ്പ് പാക്ക് ചെയ്യുക മാത്രമാണ് ഇവിടെയുള്ളതെന്നും വെള്ളം ആവശ്യമില്ലെന്നുമാണ് ഉടമ സംഘത്തോട് പറഞ്ഞത്. അതേസമയം, ആധുനിക യന്ത്രസാമഗ്രികൾ സൂക്ഷിച്ച കെട്ടിടത്തിനകത്തു കയറാൻ സംഘത്തെ ഉടമ അനുവദിച്ചില്ല. യൂനിറ്റ് പ്രവർത്തനമാരംഭിച്ചാൽ അത് പ്രദേശത്തി​െൻറ കുടിവെള്ള സ്രോതസ്സായ ഒലിപ്പുഴയെ ബാധിച്ചേക്കുമെന്നും ഭാവിയിൽ വൻതോതിൽ ജലമൂറ്റലിനും പുഴ മലിനീകരണത്തിനും സാധ്യതയുണ്ടെന്നുമാണ് സംഘം പറയുന്നത്. വ്യവസായ വകുപ്പി​െൻറ ലൈസൻസിലാണ് യൂനിറ്റ് തുടങ്ങുന്നതെന്നാണ് സൂചന. ഗ്രാമപഞ്ചായത്തി​െൻറ അനുമതി ലഭിച്ചിട്ടില്ല. സമിതി ചെയർമാൻ ജോൺ പെരുവന്താനം, ജനറൽ കൺവീനർ എസ്. ബാബുജി, പ്രഫ. കുസുമം ജോസഫ്, വി. അബ്ദുൽ ഗഫൂർ, ടി.എം. സത്യൻ, സി.എൻ. മുസ്തഫ, എൻ.ഡി. വേണു, തങ്കച്ചൻ കരുമാടി, സന്തോഷ് അമ്പലപ്പുഴ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. Photo... പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കൾ മണലിയാംപാടത്തെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.