മലപ്പുറം: പാലിയേറ്റീവ് പരിചരണത്തിൽ ജനറൽ നഴ്സ്/ബി.എസ്സി നഴ്സുമാർക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ് (ബി.സി.സി.പി.എൻ) ചെയ്യാൻ താൽപര്യമുള്ളവർക്കുള്ള ഇൻറർവ്യു മലപ്പുറം എം.െഎ.പിയിൽ സെപ്റ്റംബർ 25ന് രാവിലെ പത്തിന് നടക്കും. ഫോൺ: 9048227899, 0483 2732735. 'അനധികൃത താമസക്കാരെ ഒഴിവാക്കണം' മലപ്പുറം: വാടക ക്വാർേട്ടഴ്സുകളിലും സ്വകാര്യ ലോഡ്ജ്മുറികളിലും വിദേശികൾ അടക്കം അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കുന്നതിൽ കെട്ടിട ഉടമകൾ അലംഭാവം കാട്ടരുതെന്നും ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളും പൊലീസും യഥാവിധി പരിശോധന കർശനമാക്കണമെന്നും കേരള ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ താമസക്കാരെ കുത്തിനിറച്ച കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ പിൻവലിക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി. പ്രകാശ്, കെ.കെ. ഉസ്മാൻ, പി. അബൂബക്കർഹാജി, എം. ഹംസ ഹാജി, കെ. രാധാകൃഷ്ണൻ നായർ, ജലീൽ പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.