പരിപാടികൾ ഇന്ന്

തിരൂർ തുമരക്കാവ്: ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് -7.00 തിരൂർ താഴെപ്പാലം എം.ഇ.എസ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം: ഖുർആൻ പഠനക്ലാസ് -രാത്രി 7.00, ഇ.എം. അമീൻ പത്തമ്പാട് ആലിൻചുവട് ബാലൻ മാസ്റ്റർ നഗർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയൊരുക്കുന്ന ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും -11.00, കെ. മുരളീധരൻ എം.എൽ.എ ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: നാരായണീയ സപ്താഹയജ്ഞം -6.00, പ്രസാദ ഉൗട്ട് -12.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യവേല -7.00, എഴുന്നള്ളിപ്പ് -10.00. ശാസ്ത്ര സെമിനാർ മത്സരം തിരൂർ: ഉപജില്ല സയൻസ് ക്ലബ് ശാസ്ത്ര സെമിനാർ മത്സരത്തിൽ ആർ. പാർവതി ദേവി (തിരൂർ ഫാത്തിമ മാത ഹൈസ്കൂൾ), കെ. അനഘ (ഗവ. ഗേൾസ്, ബി.പി അങ്ങാടി) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി ജില്ലതല മത്സരത്തിന് യോഗ്യത നേടി. ബി.പി അങ്ങാടി ഗവ. ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.പി. രമേശൻ ഉദ്ഘാടനം നിർവഹിച്ചു. സി.കെ. ജോൺ അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ് സെക്രട്ടറി പി.വി. സുഭാഷ് സ്വാഗതം പറഞ്ഞു. അധ്യാപകരായ എ.സി. സിജി, വി. ജയദീപ് എന്നിവർ നേതൃത്വം നൽകി. സമ്മാനദാനം ഉപജില്ല ശാസ്ത്രോത്സവത്തിൽ നടക്കും. ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോ. കമ്മിറ്റി രൂപവത്കരിച്ചു മംഗലം: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മംഗലം പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ യോഗം സംസ്ഥാന പ്രസിഡൻറ് ഇല്യാസ് വടക്കൻ ഉദ്ഘാടനം ചെയ്തു. കെ. സെയ്താലിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കൈനിക്കര മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആർ. മുഹമ്മദ് ഷാ, ആർ. മുഹമ്മദ് ബഷീർ, എം.പി. യൂസുഫ് എന്നിവർ സംസാരിച്ചു. ആർ. നൂറുൽ അമീൻ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. സെയ്താലിക്കുട്ടി (പ്രസി), എ. മുഹമ്മദലി, ആർ. മുഹമ്മദ് ബഷീർ (വൈസ് പ്രസി), കെ.പി. സെയ്തലവി (സെക്ര), ആർ. നൂറുൽ അമീൻ, സി.പി. മുസ്തഫ (ജോ. സെക്ര), ഡോ. പി. മുഹമ്മദ്കുട്ടി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.