സീനിയർ ജേണലിസ്​റ്റ്​ സമ്മേളനത്തിന്​ തുടക്കം വരുതിയിലാക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു –മുഖ്യമന്ത്രി

തിരുവനന്തപുരം: തങ്ങളുടെ വരുതിയിലാക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുകയാണെന്നും ഗൗരി ലേങ്കഷ് ഒടുവിലത്തെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ ജേണലിസ്റ്റ് ഫോറം ആറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന ചിന്താഗതിക്കാരും കൊലക്കത്തിക്കിരയാവുന്നു. കൽബുർഗിയും ഗോവിന്ദ് പൻസാരെയും പോലുള്ളവരെ വധിച്ചവരെ കണ്ടെത്താൻ കഴിയുന്നില്ല. കൊലപ്പെടുത്തിയവർ സാമൂഹികമാധ്യമങ്ങളിലൂടെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. പ്രതിബന്ധങ്ങൾ അവഗണിച്ച് നിലപാടുകളിൽ ഉറച്ചുനിൽക്കാൻ എത്രപേർക്ക് കഴിയുമെന്നതാണ് പ്രശ്നം. പലരും ശത്രുക്കളുടെ ഇടയിലേക്ക് ചേക്കേറുന്നു. രാമചന്ദ്ര ഗുഹ, കാഞ്ച ഇലയ്യ തുടങ്ങിയവർക്കെതിരെ ഭീഷണി ഉയർന്നുകഴിഞ്ഞു. നമ്മുടെ നാട്ടിലും സംഘ്പരിവാർ പുരോഗമനവാദികൾക്കെതിരെ തിരിയുന്നു. നോട്ട് നിരോധനത്തി​െൻറ പേരിൽ എം.ടിയെയും ദേശീയഗാനത്തി​െൻറ പേരിൽ സംവിധായകൻ കമലിനെയും ബീഫി​െൻറ പേരിൽ നടി സുരഭിക്കുനേരെയും അസഹിഷ്ണുത പരത്തുന്നു. കൊല്ലപ്പെടാതിരിക്കാൻ മൃത്യുഞ്ജയ ഹോമം നടത്താനാണ് സംഘ്പരിവാർ നേതാവ് കഴിഞ്ഞദിവസം പറഞ്ഞത്. നാടി​െൻറ സമാധാനം കെടുത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഇതെല്ലാം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വദേശാഭിമാനി പുരസ്കാരം നേടിയ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. മുതിർന്ന പത്രപ്രവർത്തകരുടെ ആരോഗ്യപരിരക്ഷ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.പി. അച്യുതൻ മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. പ്രസിഡൻറ് നടുവട്ടം സത്യശീലൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, കമാൽ വരദൂർ, വി. പ്രതാപചന്ദ്രൻ, കെ.പി. ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.