ശോഭായാത്ര

വടക്കഞ്ചേരി: ബാലഗോകുലം വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശോഭയാത്രകൾ നടത്തി. ശ്രീ കൊടികാട്ടുകാവ്, പാളയം, പുളിമ്പറമ്പ്, കമ്മൻതറ, കൊന്നഞ്ചേരി, പന്നിയങ്കര, പോത്തപ്പാറ, ചുണ്ടക്കാട്, ആയക്കാട്, നെല്ലിയംപാടം, കുന്നെൻകാട്, വാക്കോട് എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിൽനിന്ന് കൾ വൈകീട്ട് അഞ്ചോടെ വടക്കഞ്ചേരി ഗസ്റ്റ് ഹൗസ് ജങ്ഷനിൽ സംഗമിച്ചു. മാണിക്യപ്പാടം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. മഞ്ഞപ്ര ചിറകുറുമ്പ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സമാപിച്ചു. പുതുക്കോട് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നാരംഭിച്ച കണ്ണമ്പ്ര കാവുമൈതാനിയിൽ സമാപിച്ചു. കിഴക്കഞ്ചേരി എറിക്കുംചിറ, കണ്ണംകുളം, മൂലംകോട്, ഇളംകാവ്, മമ്പാട്, കിഴക്കഞ്ചേരി എന്നിവിടങ്ങളിലെ കൾ കുണ്ടുകാട്ടിൽ സമാപിച്ചു. തുടർന്ന് മഹായായി തിരുവര മഹാദേവ ക്ഷേത്രത്തിൽ സംഗമിച്ചു. മുടപ്പല്ലൂർ പന്തപ്പറമ്പ് മുരുകൻ ക്ഷേത്രം കൊഴുക്കുള്ളി മന്നം, പയ്യരോട് മന്നം, കമ്മാന്തര മന്നം, പാടിനറെത്തറ, ഉച്ചാലിയമ്മൻ ക്ഷേത്രം, കുന്നുപറമ്പ് മുല്ലക്കൽ ക്ഷേത്രം, വള്ളിയോട് അയ്യപ്പ ക്ഷേത്രം, പുന്നക്കൽ പറമ്പ്, ചെല്ലുപടി എന്നിവിടങ്ങളിൽ നിന്നാരംഭിച്ച മുടപ്പല്ലൂർ ടൗണിൽ സംഗമിച്ച് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. അഞ്ചുമൂർത്തി മംഗലം മിച്ചാരംകോട് അയ്യപ്പ ക്ഷേത്രം, വടക്കേ ഗ്രാമം, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ നടത്തി. മാത്തൂർ മണലിപ്പാടത് നിന്നാരംഭിച്ച തണ്ടിലോഡ് മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു. വണ്ടാഴി മെക്കൻകോട്ടിൽ നിന്നാരംഭിച്ച ശിവക്ഷേത്രത്തിൽ സമാപിച്ചു. മന്നപാടം കണക്കന്നൂർ അയ്യപ്പ ക്ഷേത്രം, മലങ്കാട് എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച കൾ കാർത്യായനി ക്ഷേത്രത്തിൽ സമാപിച്ചു. തിരുവടി അയ്യപ്പൻകുന്ന് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഉദിയടി ക്ഷേത്രത്തിൽ സമാപിച്ചു. തച്ചക്കോട്, മാറിയപ്പടം, പുത്തൻകുളമ്പ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും നടത്തി. കോങ്ങാട്: കുന്നപ്പുള്ളി, എഴക്കാട്, അമ്പലവട്ടം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കുന്നപ്പുള്ളി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം എം.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ: കാഞ്ഞിക്കുളം എം.എൽ.എ റോഡ്, സത്രംകാവ് മേഖലയിലെ ബാല ഗോകുലങ്ങളുടെ ആഭിമുഖ്യത്തിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തി. വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ശോഭയാത്രകൾ സത്രംകാവിൽ സംഗമിച്ചു. പത്തിരിപ്പാല: ശ്രീകൃഷ്ണ ജയന്തി മഹോത്സവ ഭാഗമായി മണ്ണൂർ ബാലഗോകുലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ണൂർ കൂട്ടുമുക്കിൽനിന്ന് ആരംഭിച്ച കൾ മണ്ണൂർ ക്ഷേത്ര മൈതാനിയിൽ സമാപിച്ചു. മങ്കര: കല്ലൂർ മുരളി ബാലഗോകുലത്തി​െൻറ നേതൃത്വത്തിൽ നടത്തി. കല്ലൂർ കരടിമല ക്ഷേത്രത്തിൽ ആരംഭിച്ച വടക്കുമുറി, പന്നിപറമ്പ്, അരങ്ങാട്ട്, കല്ലമ്പക്കകാവ് വഴി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. ആലത്തൂർ: ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തി. പെരുങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച യാത്ര കിഴക്കേഗ്രാമം, പടിഞ്ഞാറെ ഗ്രാമം, ഗാന്ധി ജങ്ഷൻ, സ്വാതി നഗർ, കോർട്ട് റോഡ്, മെയിൽ റോഡ്, മൂച്ചിക്കാട്, ബാങ്ക് റോഡ് വഴി പുതുക്കുളങ്ങര ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. കാവശ്ശേരിയിൽ മത സൗഹാർദ ഘോഷയാത്ര നടത്തി ആലത്തൂർ: ബാലസംഗത്തി​െൻറ നേതൃത്വത്തിൽ 'ഒരുമയുടെ മഹോത്സവം' പേരിൽ മതസൗഹാർദ ഘോഷയാത്ര നടത്തി. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വർണ ശബളമായ ഘോഷയാത്ര കഴനി-കല്ലേപ്പുള്ളിയിൽനിന്ന് തുടങ്ങി തെക്കുമുറി-കുന്നിൻപുറത്ത് അവസാനിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ കെ.വി. സജീഷ്, എസ്. ജയ കൃഷ്ണൻ, വി. പൊന്നുക്കുട്ടൻ, വി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.