mpg

പോരാട്ട വീഥിയിലേക്ക് യു.ഡി.എഫിന് ഏറ്റവും വലിയ ലീഡുള്ള മണ്ഡലമാണ് വേങ്ങര മലപ്പുറം: മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ സംസ്ഥാനത്ത് തന്നെ യു.ഡി.എഫിന് ഏറ്റവും വലിയ ലീഡുള്ള നിയമസഭമണ്ഡലമാണ് വേങ്ങര. മണ്ഡല പുനർനിർണയത്തെത്തുടർന്ന് 2011ൽ രൂപീകൃതമായ വേങ്ങരയിൽ നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയം പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനും ഇക്കഴിഞ്ഞ ഏപ്രിലിലെ ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കും മണ്ഡലം നൽകിയ ഭൂരിപക്ഷം 40,000ത്തിന് മുകളിലായിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 38,237 വോട്ടിനാണ് കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ്-ഐ.എൻ.എൽ സ്ഥാനാർഥി കെ.പി. ഇസ്മായിലിനെ തറപറ്റിച്ചത്. മൂന്ന് വർഷത്തിന് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നിന്ന് ഇ. അഹമ്മദ് റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ എതിർസ്ഥാനാർഥി പി.കെ. സൈനബക്കെതിരെ വേങ്ങരയിൽ നേടിയത് 42,632 വോട്ടി​െൻറ ലീഡ്. 2016ൽ കുഞ്ഞാലിക്കുട്ടിയെ 38,057 വോട്ടിന് വേങ്ങരക്കാർ വീണ്ടും നിയമസഭയിലേക്കയച്ചു. സി.പി.എമ്മിലെ പി.പി. ബഷീറായിരുന്നു എതിരാളി. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും വിജയത്തി​െൻറ പച്ചക്കൊടി പാറിച്ച കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം 40,529 വോട്ടാക്കി ഉയർത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണവും മണ്ഡലത്തിലെ ആറില്‍ പറപ്പൂര്‍ ഒഴികെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണവും ലീഗിനാണ്. കോൺഗ്രസ്, സി.പി.എം, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവർ ചേർന്ന് ഭരിക്കുന്ന പറപ്പൂരിൽ പ്രതിപക്ഷത്താണ് ലീഗ്. ജില്ലയിൽ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയവയുടെ ചെറുതല്ലാത്ത സാന്നിധ്യമുണ്ടെങ്കിലും ജയപരാജയങ്ങൾ നിർണയിക്കാവുന്നിടത്തോളം വോട്ട് ഇവർക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.