റേഷൻകാർഡ്​: പരാതി നൽകാം, പരിഗണിക്കുമെന്ന്​ ഒരുറപ്പുമില്ല

മലപ്പുറം: പുതിയ റേഷൻ കാർഡിനെതിരായ പരാതികൾ സൈപ്ല ഒാഫിസുകളിൽ കുമിയുേമ്പാഴും എന്തു ചെയ്യണമെന്നറിയാതെ അധികൃതർ. പരാതികളിൻമേൽ എന്തു നടപടി സ്വീകരിക്കണമെന്ന് സർക്കാറിൽനിന്ന് ഒരു വിധത്തിലുള്ള നിർദേശവും ലഭിച്ചിട്ടിെല്ലന്ന് അധികൃതർ പറയുന്നു. താലൂക്ക് സൈപ്ല ഒാഫിസുകളിൽ പരാതി വാങ്ങിവെക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നത്. റേഷൻ കാർഡുമായി ബന്ധപ്പെട്ട് വിവിധ താലൂക്ക് ഒാഫിസുകളിൽ പതിനായിരക്കണക്കിന് പരാതികളാണ് ഇതിനകം ലഭിച്ചത്. ഇത് ഒാഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. ദുർബല വിഭാഗങ്ങളെ നോൺ പ്രയോറിട്ടിയിൽ ഉൾപ്പെടുത്തിയതും വിധവകളും അന്ധരുമടക്കം തഴയപ്പെട്ടതുമടക്കം നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. പുതിയ റേഷൻ കാർഡ് വിതരണം െചയ്യുന്നതിന് മുമ്പായി തെറ്റ് തിരുത്താൻ പഞ്ചായത്തുകളിൽ കരടുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം അപ്പീൽ നൽകിയവരുടെ അപേക്ഷ ഗൗനിക്കാതെ പഴയ രേഖകൾ പ്രകാരം കാർഡ് അനുവദിച്ചതാണ് വ്യാപക പരാതിക്ക് ഇടയാക്കിയത്. സർക്കാർ ഉദ്യോഗസ്ഥരടക്കം മുൻഗണന പട്ടികയിൽ കടന്നുകൂടിയത് ഇതി​െൻറ ഫലമായാണ്. കാർഡിൽ കടന്നുകൂടിയ തെറ്റുകൾ നീക്കണമെന്നാവശ്യപ്പെട്ടും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. താലൂക്ക് സൈപ്ല ഒാഫിസുകൾക്ക് പുറമേ കലക്ടറേറ്റിലും ജില്ല സൈപ്ല ഒാഫിസിലും പരാതികൾ സ്വീകരിച്ചിട്ടുണ്ട്. ഇതടക്കം ലക്ഷത്തിലധികം പരാതികൾ ജില്ലയിൽ ആകെ ലഭിച്ചിട്ടുണ്ടെന്നാണ് സൈപ്ല ഒാഫിസ് അധികൃതർ പറയുന്നത്. നിലമ്പൂർ താലൂക്കിലാണ് എറ്റവുമധികം പരാതികൾ ലഭിച്ചത്. ഇപ്പോഴും താലൂക്ക് സൈപ്ല ഒാഫിസുകളിൽ പരാതി ലഭിക്കുന്നുണ്ട്. കഴിഞ്ഞ ജില്ല വികസന സമിതിയോഗത്തിൽ ജനപ്രതിനിധികൾ വിഷയം ഉന്നയിച്ചപ്പോൾ പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സർക്കാറിൽനിന്നുള്ള നിർദേശം കാത്തിരിക്കുകയാണെന്നാണ് ജില്ല സൈപ്ല ഒാഫിസ് അധികൃതർ വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.