മലപ്പുറത്ത്​ ഡി.ഡി.ഇയുടെ കസേര കാലിയായിട്ട്​ 43 ദിവസം

മലപ്പുറം: ഡി.ഡി.ഇ ഇല്ലാതായതോടെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫിസ് നാഥനില്ല കളരിയായി. ഡി.ഡി.ഇ പി. സഫറുല്ലയെ സ്ഥലം മാറ്റിയശേഷം പകരം ആളെ നിയമിക്കാത്തതാണ് ഒാഫിസ് പ്രവർത്തനത്തിന് വിഘാതമായത്. ജൂലൈ 31നാണ് സഫറുല്ലയെ തിരുവനന്തപുരത്തേക്ക് മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് ഡി.ഇ.ഒയെ പ്രമോഷൻ നൽകി മലപ്പുറത്ത് മാറ്റി നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേറ്റില്ല. ഒന്നര മാസത്തോളമായിട്ടും പകരം നിയമനം നടന്നിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറിനാണ് പകരം ചുമതല. 13 ജില്ലകളിലും ഡി.ഡി.ഇമാരുണ്ട്. മലപ്പുറത്ത് മാത്രമാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മലപ്പുറത്ത് ജോലി ചെയ്യാൻ തയാറായി തെക്കൻ ജില്ലയിലെ ഒരു ഡി.ഡി.ഇ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സർക്കാർ ഇത് പരിഗണിച്ചിട്ടില്ല. ഡി.ഡി.ഇയുടെ അഭാവംമൂലം വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതാളത്തിലാണ്. ഉപജില്ല, റവന്യൂ ജില്ല കല-കായിക മേളകൾക്ക് നേതൃത്വം നൽകേണ്ടതും ജില്ല പഞ്ചായത്തി​െൻറ 'വിജയഭേരി'യടക്കം പദ്ധതികൾ നടപ്പാക്കേണ്ടതും ഡി.ഡി.ഇയുടെ മേൽനോട്ടത്തിലാണ്. മിനിസ്റ്റീരിയൽ കേഡറിലുള്ള അഡ്മിനിസ്േട്രറ്റീവ് അസിസ്റ്റൻറിന് അക്കാദമിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പരിമിതികളുണ്ട്. അധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ടുള്ള നടപടി അടിയന്തരമായി പൂർത്തീകരിച്ച് 28നകം റിപ്പോർട്ട് നൽകാൻ ഡി.പി.െഎയുടെ നിർദേശമുണ്ട്. എന്നാൽ, ഇതിനെല്ലാം മേൽനോട്ടം വഹിക്കേണ്ട ഡി.ഡി.ഇയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മേധാവിയുടെ അഭാവം നിമിത്തം ഒാഫിസി​െൻറ ദൈനംദിന പ്രവർത്തനങ്ങളും അവതാളത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.