കേരളജനത ചെകുത്താനും കടലിനുമിടയിൽ ^എ.പി. അനിൽകുമാർ

കേരളജനത ചെകുത്താനും കടലിനുമിടയിൽ -എ.പി. അനിൽകുമാർ വണ്ടൂർ: കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഭരണം നടത്തുമ്പോൾ ചെകുത്താനും കടലിനും ഇടയിലെന്ന പോലെയാണ് കേരള ജനതയുടെ അവസ്ഥയെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. പുളിക്കലിൽ കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയെ പോലും മാറ്റിയെഴുതാനുള്ള നീക്കമാണ് കേന്ദ്രത്തിൽ നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിഢ്ഢിത്തമാണ് നോട്ട് നിരോധനത്തിലൂടെ മോദി ചെയ്തത്. കള്ളപ്പണം പിടിക്കാൻ കഴിഞ്ഞില്ല. മുതലാളിമാർക്ക് പണം വെളുപ്പിക്കാനുള്ള സാഹചര്യമാണ് മോദി ഒരുക്കിക്കൊടുത്തത്. വാർഡ് പ്രസിഡൻറ് ഫിറോസ് ഖാൻ പൂലാട്ട് അധ്യക്ഷത വഹിച്ചു. 'ഒരു വീട്ടിൽ ഒരു ഔഷധച്ചെടി' പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല നിർവഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്നി കെ. ബാബു, ഡി.സി.സി ഭാരവാഹികളായ കെ.സി. കുഞ്ഞിമുഹമ്മദ്, എൻ.എ. മുബാറക്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.പി. ഗോപാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സലാം ഏമങ്ങാട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മൽ, ഇ.പി. ലത്തീഫ്, ശരീഫ് തുറക്കൽ, മൻസൂർ കാപ്പിൽ, റഈസ് പത്തുതറ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.