ആദരിച്ചു

മക്കരപറമ്പ്: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഡ്വൈസറി ബോർഡ് മെംബറും സാമൂഹിക-ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ച് വരുന്നതുമായ വടക്കാങ്ങര വേങ്ങശ്ശേരി ഇസ്മാഈൽ ഹാജിയെ മഞ്ചേരി സി.എച്ച് സ​െൻറർ ആദരിച്ചു. മഞ്ചേരി സി.എച്ച് സ​െൻറർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന് ഇസ്മാഈൽ ഹാജി അവാർഡ് ഏറ്റുവാങ്ങി. പി.വി. അബ്ദുൽ വഹാബ് എം.പി, അഡ്വ. എം. ഉമ്മർ എം.എൽ.എ, അഡ്വ. യു.എ. ലത്തീഫ്, കെ.പി. മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. caption: മഞ്ചേരി സി.എച്ച്- സ​െൻറർ അവാർഡ് വേങ്ങശ്ശേരി ഇസ്മാഈൽ ഹാജി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.