വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കരുത്​

മലപ്പുറം: ജില്ലയിൽ 25,000ത്തിലേറെ വരുന്ന വഴിയോര കച്ചവടക്കാരെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനം തകർക്കുന്ന തരത്തിലുള്ള തൊഴിൽ സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ-സി.െഎ.ടി.യു പ്രഥമ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വഴിയോര കച്ചവടം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകി. കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. മൊയ്തീൻകുട്ടി പതാക ഉയർത്തി. വി. ശശികുമാർ, ആർ.വി. ഇഖ്ബാൽ, ഡോ. കെ.എസ്. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. അക്ബർ കാനാത്ത് പ്രമേയം അവതരിപ്പിച്ചു. ഇ.എൻ. ജിതേന്ദ്രൻ സ്വാഗതവും ടി.ടി. ഹനീഫ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ.വി. ഇസ്മായിൽ നിലമ്പൂർ (പ്രസി.), എം. ബാപ്പുട്ടി കൂട്ടായി (ജന. സെക്ര.), അക്ബർ കാനാത്ത് (ട്രഷ.). പടം.....mpl2 വഴിയോര കച്ചവട തൊഴിലാളി യൂനിയൻ-സി.െഎ.ടി.യു ജില്ല സമ്മേളനം കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യുന്നു ----------------------------- പടം....mpl1 മംഗലാപുരം നിറ്റേ യൂനിവേഴ്സിറ്റിയിൽനിന്ന് ഫാക്കൽറ്റി ഒാഫ് ഫിസിയോതെറപ്പിയിൽ പിഎച്ച്.ഡി നേടിയ ഡോ. മുഹമ്മദ് ഫൈസൽ. ഒതുക്കുങ്ങൽ മറ്റത്തൂർ മുനമ്പത്ത് ചെവിടിക്കുന്നൻ കോയാമു ഹാജിയുടെയും കാമ്പ്രൻ കുഞ്ഞീമയുടെയും മകനും ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി അധ്യാപകനുമാണ്. ഭാര്യ: റിൻഷി. മൂന്ന് മക്കളുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.