പെൻഷൻ അനുവദിക്കണമെന്ന്​ ഗ്രാമീൺ ബാങ്ക്​ റിട്ടയറീസ്​ ഫോറം

പെൻഷൻ അനുവദിക്കണമെന്ന് ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം കോഴിക്കോട്: പൊതുമേഖല ബാങ്കുകളിലെ പെൻഷൻ പദ്ധതി ഗ്രാമീണ ബാങ്കുകളിലും നടപ്പാക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. 2012ൽ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി പെൻഷൻ നൽകുന്നതിന് ഉത്തരവിറക്കിയെങ്കിലും കേന്ദ്രഗവൺമ​െൻറ് പിന്നീട് ഇതിനെ തകിടംമറിക്കുകയായിരുന്നു. നാമമാത്രമായ ഇ.പി.എഫ് പെൻഷൻ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പെൻഷൻ നൽകണമെന്ന് രണ്ട് ഹൈകോടതികൾ വിധി പ്രസ്താവിച്ചിട്ടും സർക്കാറി​െൻറ ഒളിച്ചുകളി അവസാനിച്ചിട്ടില്ല. അതിനാൽ, ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പൊതുമേഖലാ ബാങ്കുകളിൽ നിലവിലുള്ള പെൻഷൻ പദ്ധതി അടിയന്തരമായും നടപ്പാക്കണം. റിട്ടയർ ചെയ്യുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന കേരള ഗ്രാമീൺ ബാങ്ക് മാനേജ്മ​െൻറ് നടപടികൾ അവസാനിപ്പിക്കുക, ബാങ്കുകൾ വർധിപ്പിച്ച സർവിസ് ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. എൻ.ജി.ഒ യൂനിയൻ ഹാളിൽ നടന്ന സംസ്ഥാനസമ്മേളനം എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമീണബാങ്കുകളിൽനിന്ന് വിരമിച്ചതിനുശേഷവും നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കുവേണ്ടി സംഘടിക്കാനും സമരം ചെയ്യാനും നിർബന്ധിതരാവുകയാണ് തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. ഇ. പ്രേമകുമാരൻ സ്വാഗതവും ജനറൽ കൺവീനർ പി. മധുസൂദനൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് സി. ഗോവിന്ദൻകുട്ടി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ.കെ.സി. പിള്ള, സി. രാജീവൻ, എം. സുരേഷ് എന്നിവർ ഉദ്ഘാടനചടങ്ങിൽ പെങ്കടുത്തു. പ്രതിനിധിസമ്മേളനം കർണാടക ഗ്രാമീണബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സെക്രട്ടറി ഗണപതി ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സി. ഗോവിന്ദൻകുട്ടി (പ്രസി.), സി.പി. നരേന്ദ്രൻ (ജന. സെക്ര.), ടി.എം. നാരായണൻ, സി.ഡി. പ്രേമരാജ്, ടി. രാമൻ നമ്പീശൻ (വൈ. പ്രസി.), എൻ.എം. ജോസഫ്, കെ. മോഹനൻ, എം. നിർമല (ജോ. സെക്ര.), ടി.കെ. ശ്രീധരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. എം. മാധവൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.