പാലക്കാട് നഗരത്തിലെ വീട്ടിൽനിന്ന്​ 65 പവൻ കവർന്നു

നഷ്ടമായത് വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങൾ പാലക്കാട്: നഗരമധ്യത്തിൽ ഡോക്ടറുടെ വീട്ടിൽ രാത്രിസമയത്ത് വൻ കവർച്ച. പൂജാമുറിയിലെ വിഗ്രഹത്തിൽ ചാർത്തിയ ഏകദേശം 65 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. പാലക്കാട് ഹെഡ്പോസ്റ്റോഫിസിന് സമീപത്തെ ഡോ. പി.ജി. മേനോ‍​െൻറ വസതിയിൽ ശനിയാഴ്ച രാത്രി 12നും ഞായറാഴ്ച രാവിലെ ആറിനുമിടയിലാണ് സംഭവം. 93 വയസ്സുള്ള മേനോനും ജോലിക്കാരിയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ജോലിക്കാരിയാണ് മോഷണവിവരമറിഞ്ഞത്. പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകി. പിറകിലെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചതെന്ന് സംശയിക്കുന്നതായും വാതിൽ തകർത്തതി‍​െൻറയോ പൂട്ട് പൊളിച്ചതി​െൻറയോ ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. പാലക്കാട് നോർത്ത് സി.ഐ ആർ. ശിവശങ്കര‍​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധിച്ചു. സംശയമുള്ള ചിലരെ ചോദ്യം ചെയ്തു. ഡിവൈ.എസ്.പി പി.പി. ശശികുമാർ, നോർത്ത് സി.ഐ ആർ. ശിവശങ്കരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഡോ. പി.ജി. മേനോ‍​െൻറ മകൻ നഗരത്തിൽ തന്നെയുള്ള രാമനാഥപുരത്താണ് താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.