ഫാഷിസത്തിനെതിരെ കലാ സായാഹ്നം

കാരാട്: സോപാന സംഗീതവും മാപ്പിളപ്പാട്ടും പുല്ലാങ്കുഴൽ കച്ചേരിയുമായി ഫാഷിസത്തിനെതിരെ വെൽഫെയർ പാർട്ടി സാംസ്കാരിക പ്രതിരോധം തീർത്തു. വാഴയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിരോധമൊരുക്കിയത്. െഞരളത്ത് ഹരിഗോവിന്ദൻ, റംല ബീഗം, വാദ്യ സംഗീതജ്ഞൻ ഗോപാലകൃഷ്ണൻ കാരാട്, റിയാലിറ്റി ഷോ താരം ഫൈസൽ കാരാട്യം എന്നിവരാണ് പരിപാടികൾ അവതരിപ്പിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ കലാ സാംസ്കാരിക രംഗത്ത് വൃക്തിമുദ്ര പതിച്ചവരെ ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി, കൊണ്ടോട്ടി മണ്ഡലം പ്രസിഡൻറ് സലീം വാഴക്കാട്, സ്വാഗത സംഘം ചെയർമാൻ വി.സി. റഹ്മത്തെ ഇലാഹി, കൺവീനർ കെ.ടി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.