ബൈക്ക്​ മോഷണം: നാലുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ നാലുപേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ഒറ്റയത്ത് മുഹമ്മദ് സുഹൈൽ (18), പാലക്കാട് എടത്തട്ടുകര ആലിപ്പറ്റ യൂനുസ് (20), മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിന് സമീപം താമസിക്കുന്ന ശിഹാബ് (20), മലപ്പുറം മേലാറ്റൂർ ആലിപ്പറ്റ വീട്ടിൽ സിയാൻ (18) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതി​െൻറ ഭാഗമായി സിറ്റി ടാസ്ക് ഫോഴ്സി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഇല്ലാത്ത പൾസർ ബൈക്കുമായി ശിഹാബ്, യൂനുസ് എന്നിവരാണ് നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തേപ്പാൾ ബൈക്ക് എറണാകുളം ലിസി ആശുപത്രി പരിസരത്തുനിന്ന് മോഷ്ടിച്ചതാണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അേന്വഷണത്തിൽ ഗാന്ധിനഗർ ഭാഗത്തുനിന്ന് മോഷ്ടിച്ച പൾസർ ബൈക്കിനെക്കുറിച്ചും നാലുമാസം മുമ്പ് നിലമ്പൂരിൽനിന്ന് മോഷ്ടിച്ച അപ്പാച്ചെ ബൈക്കിനെക്കുറിച്ചും വിവരം കിട്ടി. പൾസർ ബൈക്ക് ഹാർബർ പാലത്തിനടുത്തുനിന്നും അപ്പാച്ചെ പെരിന്തൽമണ്ണ മൗലാന ആശുപത്രിക്ക് അടുത്തുനിന്നും പൊലീസ് കണ്ടെടുത്തു. നാലുപേരും ചേർന്ന് രാത്രി നഗരത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വാഹനങ്ങൾ മറിച്ചുവിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് പൊളിച്ചുവിൽക്കാൻ തയാറെടുക്കുകയായിരുന്നു സംഘം. എറണാകുളം നോർത്ത് സി.െഎ കെ.ജെ. പീറ്റർ, എസ്.െഎ വിബിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ വിനോദ്‌കൃഷ്ണ, രാജേഷ്, ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഉത്രാടദിനത്തിലെ പരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുകളുമായി ഹൈസ്കൂൾ വിദ്യാർഥികളായ വടുതല സ്വദേശിയെയും ചേരാനല്ലൂർ ജയകേരള സ്വദേശിയെയും പിടികൂടിയിരുന്നു. അവധിക്കാല പ്രത്യേക പരിശോധന തുടരുന്നതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.