ഗൗരി ല​േങ്കഷ്​ അസഹിഷ്​ണുതയുടെ ഇര ^ഡി.സി.സി

ഗൗരി ലേങ്കഷ് അസഹിഷ്ണുതയുടെ ഇര -ഡി.സി.സി മലപ്പുറം: അസഹിഷ്ണുതാ രാഷ്ട്രീയത്തി​െൻറ ഇരയാണ് കർണാടകയിൽ വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക ഗൗരി ലേങ്കഷെന്ന് ഡി.സി.സി നേതൃയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന പിണറായി സർക്കാറി​െൻറ ലഹരിമാഫിയ വിധേയത്വത്തിനെതിരെ സെപ്റ്റംബർ 11ന് മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചു. എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. യോഗം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. വി.എ. കരീം, കെ.പി. അബ്ദുൽ മജീദ്, ഇ. മുഹമ്മദ് കുഞ്ഞി, പി.സി. വേലായുധൻകുട്ടി, പി.വി. ഹംസ, കെ.പി. നൗഷാദ് അലി, അഡ്വ. കെ.എ. പത്മകുമാർ, വല്ലാഞ്ചിറ ഷൗക്കത്തലി, ഡോ. ഹരിപ്രിയ, സി. സുകുമാരൻ, സക്കീർ പുല്ലാര എന്നിവർ സംസാരിച്ചു. പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം മലപ്പുറം: പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.എച്ച്. മുസ്തഫ, പി.കെ.എസ്. മുജീബ് ഹസ്സൻ, സാലിഹ് മേടപ്പിൽ എന്നിവർ സംസാരിച്ചു. കള്ളുഷാപ്പ് തൊഴിലാളികൾക്ക് ധനസഹായം മലപ്പുറം: സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ള്ഷാപ്പുകളിലെ തൊഴിലാളികൾക്ക് ഒാണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ സിവിൽ സ്റ്റേഷനിലെ എക്സൈസ് ഡിവിഷൻ ഒാഫിസിൽവെച്ച് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വിതരണം ചെയ്യും. ചെത്തുതൊഴിലാളികൾക്ക് 2500 രൂപയും വിൽപന തൊഴിലാളികൾക്ക് 2000 രൂപയുമാണ് നൽകുക. ധനസഹായം കൈപ്പറ്റാൻ വരുന്ന തൊഴിലാളികൾ അപേക്ഷയോടൊപ്പം ടോഡി വെൽെഫയർ ഫണ്ട് ഇൻസ്പെക്ടർ നൽകിയ തിരിച്ചറിയൽ കാർഡും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.