ഒാണാഘോഷം

എടയൂർ: പീടികപ്പടി ചലനം സാംസ്കാരിക സമിതി ബലിപെരുന്നാൾ-ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. വിജയികൾക്ക് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാാജീവ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.പി. വിശ്വനാഥൻ, കൺവീനർ സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പൂക്കാട്ടിരി: ബാലസംഘം പൂക്കാട്ടിരി-വട്ടപ്പറമ്പ് യൂനിറ്റ് ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ-ഓണം നാട്ടുത്സവം സംഘടിപ്പിച്ചു. വീട്ടുമുറ്റത്ത് പൂക്കളം, ഉറിയടി, തീറ്റമത്സരം, മൈലാഞ്ചിയിടൽ, വടംവലി തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സലീന വള്ളൂരാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മാണിക്യൻ, കെ.എ. ഷറഫുദ്ദീൻ, ഷാജി പൂക്കാട്ടിരി, സി. വേലായുധൻ, പി.പി. രജീഷ്, കെ. മൻസൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.