സൗഹൃദസംഗമം സംഘടിപ്പിച്ചു

പൂക്കോട്ടുംപാടം: നിലമ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പൈതൃകോത്സവ ഭാഗമായി ഈദ്, ഓണം ആഘോഷത്തോടനുബന്ധിച്ച് 'പൈതൃകത്തി​െൻറ സ്നേഹപൂക്കൾ' സൗഹൃദസംഗമം സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂളിൽ നടത്തിയ സംഗമം മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്‌ ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ തകർത്ത് വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ച വെങ്കടത്ത് വേലായുധനെ പൊന്നാടയണിയിച്ച് ആദരിച്ചു. സംഗമത്തിൽ മതേതര ഇന്ത്യയുടെ പൂക്കളം തീർത്തത് ശ്രദ്ധേയമായി. സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടിയുള്ള വ്യത്യസ്ത മത്സരങ്ങളും നടന്നു. നിയോജക മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ മുത്തേടം അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇഖ്ബാൽ, അഡ്വ. എം. റഹ്മത്തുല്ല, കെ.ടി. കുഞ്ഞാൻ, വി.എ.കെ. തങ്ങൾ, കെ.പി. ജൽസീമിയ, അസീസ് മുസ്ലിയാർ, സീതിക്കോയ തങ്ങൾ, പി.വി. ഹംസ, കൊമ്പൻ ഷംസുദ്ദീൻ, മുജീബ് ദേവശ്ശേരി, കബീർ പനോളി, അൻവർ കൈനോട്ട്, നാസർ ബാൻ, അശ്റഫ് മുണ്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. വിവിധ പോഷക ഘടകങ്ങളുടെ മണ്ഡലം നേതാക്കളും സംബഡിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.