ഓണം ആഘോഷിച്ചു

കരുളായി: ഗ്രാമപഞ്ചായത്തും വ്യപാരികളും ഓട്ടോ ടാക്സി തൊഴിലാളി യൂനിയനും സംയുക്തമായി ബലിപെരുന്നാൾ ഓണം ആഘോഷം സംഘടിപ്പിച്ചു. കരുളായി അങ്ങാടിയിൽ പൂക്കളം ഒരുക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശരീഫ, പഞ്ചായത്ത് അംഗങ്ങളായ പി. സുനീർ, കെ. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലീം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ, അംഗൻവാടി വർക്കർമാർ തുടങ്ങിവർ പൂക്കളം ഒരുക്കാൻ നേതൃത്വം നൽകി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. ബാലകൃഷ്ണൻ, വി.പി. സൂര്യ നാരായണൻ, ടി.കെ. വിജയൻ, രാമകൃഷ്ണൻ വ്യാപാരി നേതാക്കളായ പി. ഉണ്ണി, രഘു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പയ്യന്നൂർ മലബാർ ഗ്രൂപ്പി​െൻറ ഗാനമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.