pkdlive2

ശിരുവാണി നിബിഢവനവും വന്യമൃഗ സമ്പുഷ്ടവുമായ ശിരുവാണി പരിസ്ഥിതി പ്രേമികളെ ആകർഷിക്കും. ശിരുവാണി ഡാം മറ്റൊരു മനോഹര അനുഭവം. കോയമ്പത്തൂർ നഗരത്തിലേക്ക് ശിരുവാണി ഡാമിൽനിന്നാണ് ജലവിതരണം ചെയ്യുന്നത്. ദൂരം: പാലക്കാട്നിന്ന് 47 കി.മീ തസ്രാക്ക് സാഹിത്യകൃതിയിലൂടെ ഒരു സ്ഥലം ഇത്രയും പ്രശസ്തമാകുന്നത് ആദ്യം. ഒ.വി. വിജയൻ എന്ന എഴുത്തുകാരൻ യാഥാർഥ്യവും ഭാവനയും വേർപിരിക്കാനാകാതെ തസ്രാക്കിനെ ഖസാക്കാക്കി മാറ്റി. ഖസാക്കി​െൻറ ഇതിഹാസം വായിച്ചവർക്ക് ഒരിക്കലെങ്കിലും തസ്രാക്കിലേക്കൊന്ന് വരാൻ തോന്നും. കരിമ്പനകളും ഞാറ്റുപുരയും അറബിക്കുളവും അപ്പുക്കിളിയും മൊല്ലാക്കയും നൈജാമലിയും സാഹിത്യപ്രേമികളെ ഇന്നും ആകർഷിക്കുന്നു. സ്മരണക്കായി ഞാറ്റുപുരയും അറബിക്കുളവും ഇപ്പോഴും സംരക്ഷിക്കുന്നു. കഥാപാത്രങ്ങളും കഥാസാഹചര്യങ്ങളും തസ്രാക്കിൽ ശിൽപരൂപത്തിൽ ഒരുക്കിയിട്ടുണ്ട്. ചെമ്പൈ ഗ്രാമം സംഗീതപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ് കോട്ടായിയിലെ ചെമ്പൈ ഗ്രാമം. കർണാടക സംഗീത കുലപതിയായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മസ്ഥലം. ചെമ്പൈയിലൂടെയാണ് ലോകം കർണാടക സംഗീതത്തെ അറിഞ്ഞത് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല, അദ്ദേഹത്തി​െൻറ വസതിയും സംഗീത അഭ്യസിച്ച സ്ഥലങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൂരം: പാലക്കാട്നിന്ന് 15 കി.മീ ................. വെള്ളിനേഴി കലാഗ്രാമം പാരമ്പര്യകലകളുടെ കേന്ദ്രമാണ് വെള്ളിനേഴി കലാഗ്രാമം. കഥകളിയുടെ വേറിട്ട ശൈലിയായ കല്ലുവഴിച്ചിട്ടയുടെ ഉത്ഭവ സ്ഥലം. ഏറ്റവുമധികം കഥകളി കലാകാരന്മാർ ജീവിക്കുന്ന പഞ്ചായത്ത് എന്ന ഖ്യാതിയും വെള്ളിനേഴി കലാഗ്രാമത്തിനുണ്ട്. കഥകളി, കൂടിയാട്ടം, തുടങ്ങിയ കലകൾക്കുള്ള വേഷഭൂഷാദികൾ നിർമിക്കുന്നതും ഇവിടെയാണ്. പ്രസിദ്ധമായ അടയ്ക്കാപുത്തൂർ കണ്ണാടിയും ഇവിടെയാണ് നിർമിക്കുന്നത്. പുരാതനമായ ഒളപ്പമണ്ണ മനയാണ് മറ്റൊരാകർഷണം. 2012 ഒക്ടോബർ 13നാണ് വെള്ളിനേഴിയെ കലാഗ്രാമമായി പ്രഖ്യാപിച്ചത്. ദൂരം: പാലക്കാട്നിന്ന് 40 കി.മീ ..................... - എഴുത്ത് പ്രജീഷ് റാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.