വലിയ പെരുന്നാളും വെള്ളിയാഴ്ചയും; പ്രാർഥനക്ക് തിരക്കേറി

ഒറ്റപ്പാലം: ത്യാഗസ്മരണകൾ നെഞ്ചോട് ചേർത്ത് വിശ്വാസികൾ വലിയപെരുന്നാൾ ആഘോഷിച്ചു. മഴയൊഴിഞ്ഞു നിന്ന വെള്ളിയാഴ്ചത്തെ പ്രഭാതം പള്ളികൾക്ക് പുറമെ പ്രത്യേകം തയാറാക്കിയ ഈദ്ഗാഹുകളിലെ ഒത്തുചേർന്നുള്ള നമസ്കാരത്തിനും അവസരമൊരുക്കി. രാവിലെ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ പുതുവസ്ത്രമണിഞ്ഞ് കുട്ടികളും കുടുംബവുമായി വിശ്വാസികളെത്തിയിരുന്നു. സാഹോദര്യം ഊട്ടി ഉറപ്പിക്കും വിധം പരസ്പരം ആലിംഗനം ചെയ്ത് പ്രാർഥനയും പെരുന്നാൾ ആശംസകളും കൈമാറിയാണ് വിശ്വാസി സമൂഹം പ്രാർഥനാലയങ്ങളിൽ നിന്ന് പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.