ഓട്ടോറിക്ഷയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

എടപ്പാൾ: സംസ്ഥാനപാതയിലെ നടക്കാവിൽ ഓട്ടോറിക്ഷ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ടുപേർക്ക് പരിേക്കറ്റു. തവനൂർ മദിരശ്ശേരി മാങ്ങാട്ടിൽ ജയരാജൻ (46), തൃക്കണാപുരം കോട്ടുശാലിൽ സിദ്ദീഖ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. എൻജിൻ തകരാറിലായ ഒരു ഓട്ടോറിക്ഷ കയറിൽ കെട്ടി ജീപ്പ് ഉപയോഗിച്ച് പോക്കറ്റ് റോഡിൽനിന്ന് സംസ്ഥാനപാതയിലേക്ക് വലിച്ച് കയറ്റുന്നതിനിടെ കുറ്റിപ്പുറം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ കയറിൽ കുരുങ്ങി നിയന്ത്രണംവിട്ട് എതിരെ വന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.