സരസ് മേളയിൽ റെക്കോഡ് വിൽപന

മലപ്പുറം: ഗ്രാമവികസന മന്ത്രാലയത്തി​െൻറ ധനസഹായത്തോടെ കുടുംബശ്രീ എടപ്പാളിൽ സംഘടിപ്പിക്കുന്ന . പെരുന്നാൾദിനമായ വെള്ളിയാഴ്ച വരെ ആകെ 4,94,05,444 രൂപയുടെ വിൽപനയാണ് നടന്നത്. കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങിയ ഉൽപന്നങ്ങൾക്കായുള്ള 240 സ്റ്റാളുകളിൽ മാത്രമായി 4,67,81,804 രൂപയുടെ വിൽപന നടന്നു. 15 ഫുഡ് കോർട്ടുകളിൽ 26,23,640 രൂപയും വെള്ളിയാഴ്ച വരെ ലഭിച്ചു. എട്ട് ഫുഡ്കോർട്ടുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. കഴിഞ്ഞവർഷം കൊല്ലം ജില്ലയിൽ കുടുംബശ്രീയുടെ മേൽനോട്ടത്തിൽതന്നെയുള്ള ആദ്യമേളയിൽ സ്റ്റാളുകളുടെ എണ്ണവും ദിവസവും കൂടുതലുണ്ടായിട്ടും 4.81 കോടിയായിരുന്നു വിൽപന. എന്നാൽ, എടപ്പാളിൽ ആഗസ്റ്റ് 25ന് തുടങ്ങിയ മേള അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെയാണ് ഇത്രയും തുകയുടെ വിൽപന. ദിവസവും ആയിരക്കണക്കിന് പേരാണ് മേളയിലെത്തുന്നത്. രാത്രി നടക്കുന്ന വിവിധ കലാപരിപാടികൾ ആസ്വദിക്കാനും നിറഞ്ഞ സദസ്സാണ്. ഗ്രാമീണമേഖലയിൽ സംഘടിപ്പിക്കുന്ന ആദ്യ മേളയെന്ന പ്രത്യേകതയും എടപ്പാളിലെ സരസ് മേളക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.