രോഗികള്‍ക്ക് ഓണക്കോടി നല്‍കി

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് ദത്തെടുത്ത ഒറ്റത്തറ ഗ്രാമത്തിലെ കിടപ്പിലായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഓണക്കോടിയും ഭക്ഷണ കിറ്റും നൽകി. ചടങ്ങി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് എന്‍. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് മച്ചിങ്ങല്‍ നിര്‍വഹിച്ചു. ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. ഹഫ്സല്‍ റഹ്മാന്‍, യൂനിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷിറിന്‍ ഷഹാന, പി. വിഷ്ണു, സി.എച്ച്. റിസ്വ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.