അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായി മധ്യവയസ്കൻ പിടിയിൽ

നിലമ്പൂർ: ഓണം സ്പെഷ‍ൽ റെയ്ഡി‍​െൻറ ഭാഗമായി നിലമ്പൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ വാറ്റു ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. അമരമ്പലം കൊമ്പൻകല്ല് ചിറമ്മൽ വീട്ടിൽ രാജനാണ് (53) പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. അശോക‍​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ ബിജു പി. എബ്രഹാം, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺകുമാർ, ഹരിദാസൻ, ബാബു ജയിംസ്, പ്രദീപ് കുമാർ, ജയാനന്ദൻ വനിത എക്സൈസ് എൻ. ഏഞ്ചലിൻ ചാക്കോ എന്നിവരാണ് റെയ്ഡ് നടത്തിയത്. ഓണം സ്പെഷൽ റെയ്ഡുമായി ബന്ധപ്പെട്ട് എക്സൈസ്, വനം, പൊലീസ് സംയുക്ത പരിശോധന മേഖലയിൽ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ അനധികൃത മദ‍്യ ഉൽപാദനവുമായി ബന്ധപ്പെട്ട മുന്നാമത്തെ കേസാണിതെന്ന് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. സജിമോൻ പറഞ്ഞു. വഴിക്കടവ്, ചാലിയാർ പഞ്ചായത്തുകളിൽനിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. അതിർത്തി പ്രദേശമായ വഴിക്കടവ് ആനമറിയിലും എക്സൈസി‍​െൻറ പരിശോധന സജീവമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.