ഇബ്രാഹിം നബിയെ പിന്തുടരുക ^മലപ്പുറം ഖാദി

ഇബ്രാഹിം നബിയെ പിന്തുടരുക -മലപ്പുറം ഖാദി മലപ്പുറം: പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയും ഒന്നൊന്നായി അതിജയിച്ച് ജീവിതവിശുദ്ധി കൈവരിച്ച ഇബ്രാഹിം നബിയെ പിന്തുടരാനുള്ള പ്രതിജ്ഞയാണ് ബലിപെരുന്നാളെന്ന് മലപ്പുറം ഖാദി ഒ.പി.എം. മുത്തുക്കോയ തങ്ങൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത ദൈവിക സമർപ്പണത്തിലൂടെ വിശ്വാസികൾ ആർജിക്കുന്ന പുണ്യവും വിശുദ്ധിയും അവരിൽ മാത്രമൊതുങ്ങാതെ സ്വന്തം കുടുംബങ്ങളിലേക്കും നാട്ടുകാരിലേക്കുംകൂടി പകരുകയും സാഹോദര്യത്തിലൂന്നിയ ജീവിതത്തിന് പ്രേരണയുണ്ടാവുകയും വേണമെന്നും ഖാദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.