വന്യമൃഗശല്യം: ട്രഞ്ച്–കരിങ്കൽ ഭിത്തി നിർമാണം ത്വരിതപ്പെടുത്താൻ നിർദേശം

പാലക്കാട്: വന്യമൃഗ ശല്യമുള്ള ആദിവാസി മേഖലകളിൽ ട്രഞ്ച്, കരിങ്കൽ ഭിത്തി നിർമാണത്തിന് അനുമതി ലഭിച്ച പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്ന് ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന അഡീഷനൽ ൈട്രബൽ സബ് പ്ലാൻ (എ.ടി.എസ്.പി.) പദ്ധതി അവലോകന യോഗത്തിലാണ് നിർദേശം. അട്ടപ്പാടി -ചിറ്റൂർ ബ്ലോക്കുകളിലെ ആദിവാസികളുടെ ഉന്നമനത്തിനായാണ് എ.ടി.എസ്.പി പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി ബ്ലോക്കിന് അനുവദിച്ച 12.39 കോടിയുടേയും ചിറ്റൂർ ബ്ലോക്കിന് അനുവദിച്ച 8.38 കോടിയുടേയും പദ്ധതികളുടെ പുരോഗമനം വിലയിരുത്താനാണ് യോഗം ചേർന്നത്. ആദിവാസികൾക്ക് വിതരണം ചെയ്ത വളർത്തുമൃഗങ്ങളുടെ എണ്ണം-ഗുണഭോകതാക്കൾ- ആദായം സംബന്ധിച്ച് ജില്ല കലക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിശോധിക്കും. ആദിവാസി മേഖലകളിലെ എല്ലാ പദ്ധതികളും ആദിവാസികളെ വിശ്വാസത്തിലെടുത്താവണം നടപ്പിലാക്കാനെന്ന് കലക്ടർ പറഞ്ഞു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാട്ടാന: തുരത്തലിന് പ്രത്യേക സംഘത്തെ നിയോഗിക്കും പാലക്കാട്: കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ അപ്രതീക്ഷിതമായ ഇറങ്ങുന്ന സാഹചര്യം നേരിടാൻ ആദിവാസി മേഖയിൽ നിന്നുള്ളവരെ െതരഞ്ഞെടുത്ത് പരിശീലനം നൽകി സംഘം രൂപവത്കരിക്കാൻ ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബുവി‍​െൻറ അധ്യക്ഷതയിൽ കാട്ടാന ആക്രമണപ്രതിരോധവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനമായി. മണ്ണുത്തി വെറ്ററിനറി യൂനിവേഴ്സിറ്റിയിലാവും പരിശീലനം നൽകുക. പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നാവും സംഘത്തെ രൂപവൽക്കരിക്കുക. കാട്ടാനകളുടെ പ്രവേശന കവാടങ്ങളും കൂടുതലായി ഇറങ്ങുന്ന പ്രദേശങ്ങളും വ്യകതമായി തിരിച്ചറിഞ്ഞ് നിരീക്ഷണം കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. മയക്കുവെടി വെക്കലിന് സംഘത്തെ പ്രശ്നബാധിതപ്രദേശങ്ങളിൽ പൂർണ സജ്ജമാക്കിയിരിക്കണമെന്ന നിർദേശവും കലക്ടർ നൽകി. ഓണാഘോഷം മൂന്നിന് പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിേൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിേൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലതല ഓണാഘോഷ പരിപാടികൾ സെപ്റ്റബർ മൂന്നിന് തുടങ്ങും. രാപ്പാടി, മലമ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. മൂന്നിന് രാവിലെ ഒമ്പതിന് ടൗൺഹാൾ അനക്സിൽ നഗരസഭയുടെ സഹകരണത്തോടെ ഓണപൂക്കള മൽസരം നടക്കും. വൈകീട്ട് 5.30ന് രാപ്പാടിയിൽ അത്താലൂർ പി. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. ആറിന് നീനാവാര്യരുടെ 'അഷ്ടപദി'യോടെ ഓണാഘോഷ പരിപാടി തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.