കുരുന്നുഹൃദയങ്ങൾ സംരക്ഷിക്കാൻ 'സുഹൃദയ'യുണ്ട്

കുരുന്നുഹൃദയങ്ങൾ സംരക്ഷിക്കാൻ 'സുഹൃദയ'യുണ്ട് കോഴിക്കോട്: സംസ്ഥാനത്ത് ഹൃദയവൈകല്യങ്ങൾ ബാധിച്ച നിർധനരായ കുരുന്നുകൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുത്ത് ശിശു ഹൃദയസുരക്ഷ പദ്ധതിയായ സുഹൃദയ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിലാണ് സുഹൃദയ നടപ്പാക്കുന്നത്. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ 191 കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കാൻ സുഹൃദയയിലൂടെ കഴിഞ്ഞു. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളുമായി ധാരണയിലെത്തിയാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയുടെ സങ്കീർണതക്കനുസരിച്ച് ഒരു ലക്ഷം മുതൽ നാലു ലക്ഷം വരെ ഒരു കുട്ടിക്ക് ചെലവുവരും. നവജാത ശിശു മുതൽ 10 വയസ്സുവരെയുള്ള കുട്ടിക്കുവരെ പദ്ധതിയിലൂടെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പദ്ധതി കൂടുതൽ പേരിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് നടത്തിപ്പുകാർ. ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുരുന്നുകൾക്ക് ഹെൽപിങ് ഹാൻഡ്സുമായി ബന്ധപ്പെടാം. 9388002424 (ഇസ്ഹാഖ്‍), 9037429080 (മുഹമ്മദ് ബഷീർ) എന്നീ നമ്പറുകളിലോ helpinghandskee@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.