തകർന്ന റോഡ് നന്നാക്കി യൂത്ത് കോൺഗ്രസ്​ പ്രതിഷേധം

നിലമ്പൂർ: അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് റോഡി‍​െൻറ കുണ്ടും കുഴിയും നികത്തി മുനിസിപ്പൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ കുണ്ടും കുഴിയും നികത്തിയായിരുന്നു തിങ്കളാഴ്ച പ്രതിഷേധ സമരം. ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി റോഡിൽ കീറിയ കിടങ്ങ് പൂർണമായും നികത്താതെ കിടക്കുകയാണ്. റോഡി‍​െൻറ പല ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് അപകടസ്ഥിതിയിലുമാണ്. കോൺക്രീറ്റ് കൂട് ഗുഡ്സ് വാഹനത്തിൽ കൊണ്ടുവന്നാണ് കുഴികൾ നികത്തിയത്. റോഡ് നന്നാക്കണമെന്ന ആവശ‍്യവുമായി നിരവധി തവണ പൊതുമരാമത്ത് ഓഫിസിനുമുന്നിൽ സമരം നടത്തിയിരുന്നു. പൊതുമരാമത്ത് ഓഫിസിന് മുമ്പിൽ നടന്ന പ്രതിഷേധ യോഗം എ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആയിരം പേർ ഒപ്പിട്ട നിവേദനവും റോഡ് വിഭാഗം അസി. എൻജിനീയർക്ക് കൈമാറി. മുനിസിപ്പൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷാജഹാൻ പായിമ്പാടം അധ‍്യക്ഷത വഹിച്ചു. സുബിൻ കല്ലേമ്പാടം, പാലോളി മെഹബൂബ്, മൂർഖൻ കുഞ്ഞു, പാറക്കൽ അബ്ദുസ്സലാം, മൂർഖൻ മാനു, റെനീഷ് കവാട്, നിഷാർ ആലുങ്ങൽ എന്നിവർ സംസാരിച്ചു. ................................................................................................................................................... പടം:nbr 3 യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകർ കെ.എൻ.ജി റോഡ് നന്നാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.