ക്രിമിനൽ അപ്പീലുകളിൽ വാദം കേൾക്കുന്നത്​ അനിശ്ചിതമായി നീളുന്നതിൽ സുപ്രീംകോടതിക്ക്​ ആശങ്ക

ന്യൂഡൽഹി: ക്രിമിനൽ അപ്പീലുകളിൽ വാദം കേൾക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ സുപ്രീംകോടതിക്ക് ആശങ്ക. ഇത്തരം അപ്പീലുകൾ കേൾക്കാൻ ബദൽ സംവിധാനം കൊണ്ടുവരാനുള്ള നിയമ–ഭരണനടപടികളെക്കുറിച്ച് ആലോചിക്കണമെന്ന് ജസ്റ്റിസ് എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന െബഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹൈകോടതികളിൽ നിരവധി ക്രിമിനൽ അപ്പീലുകളാണ് വാദം കേൾക്കാൻ കെട്ടിക്കിടക്കുന്നതെന്ന് കോടതി പറഞ്ഞു. പലതും പത്തുവർഷത്തിലേറെ പഴക്കമുള്ളതാണ്. ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് വൈകാതെ നീതി ലഭിക്കേണ്ടത് മൗലികാവകാശമാണ്. അപ്പീലുകൾ കെട്ടിക്കിടക്കുന്നത് ഇൗ അവകാശത്തി​െൻറ ലംഘനമാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സഹായിക്കാൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകൻ ധ്രുവ് മേത്തയെ വിഷയത്തിൽ അമിക്കസ്ക്യൂറിയായും നിയമിച്ചു. ക്രിമിനൽ അപ്പീലുകളിൽ വാദം കേൾക്കാൻ ബദൽ സംവിധാനം ആവശ്യമാണോ എന്നതുസംബന്ധിച്ച നിർദേശമാണ് ഇവർ നൽകുക. യുക്തിസഹമായ സമയപരിധിയിൽ ക്രിമിനൽ അപ്പീലുകളിൽ വാദം കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാർഗങ്ങളെക്കുറിച്ചും പരിശോധിക്കും. കൊലക്കേസിൽ ഝാർഖണ്ഡ് ഹൈകോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഒരാളുടെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ത​െൻറ അപ്പീലിൽ വാദം കേൾക്കുന്നത് വൈകുന്നതുമൂലം ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് നിരസിക്കപ്പെട്ടതിനെതുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 13േലറെ വർഷം കസ്റ്റഡിയിൽ തുടരുന്ന പ്രതികളുടെ അപ്പീലുകളിൽ വാദം കേൾക്കാൻ െബഞ്ചി​െൻറ സമയദൗർലഭ്യം മൂലം കഴിയുന്നില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലിൽ ഉടൻ വാദം കേൾക്കാൻ സുപ്രീംകോടതി ഹൈകോടതിക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.