ആറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആറ് കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിലായി. തൃശൂർ കാറളം സ്വദേശികളായ ശിവപ്രസാദ് (22), രഞ്ജിത് (20) എന്നിവരാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്. ട്രെയിൻമാർഗം തമിഴ്നാട്ടിൽനിന്ന് കഞ്ചാവെത്തിച്ച് കടത്താൻ ശ്രമിച്ച ഇവർ എക്സൈസ് ഉദ്യോഗസ്ഥരും ആർ.പി.എഫും നടത്തിയ റെയ്ഡിൽ കുടുങ്ങുകയായിരുന്നു. എക്സൈസ് സ്ക്വാഡ് സി.ഐ രമേശ്, ഇൻസ്പെക്ടർ എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവൻറീവ് ഓഫിസർമാരായ സജിത കലാധരൻ, യൂനുസ്, സന്തോഷ്, വിപിൻ, യാസർ അറാഫത്ത്, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ രജിത്, രാധാകൃഷ്ണൻ, ശിവപ്രസാദ്, ഉദയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പടം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ കഞ്ചാവ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.