പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിെല വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറും പി.ടി.എയും അഭിനന്ദിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ റണ്ണർ അപ് സ്ഥാനവും സ്കൂൾ നേടി. എൽ.പി വിഭാഗം സ്റ്റിൽ മോഡലിൽ റോഷൻ ഡൊമിനിക്, എം. ഹർഷ് എന്നിവർ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിൽ കെ. ആരോമൽ, മുഹമ്മദ് ഫർസീൻ, സജയ് അജയ് കുമാർ എന്നിവർ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റിൽ മോഡൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒ.എസ്. ആൽബിൻ, സി. ദേവദത്ത്, നേഹ ഹമീദ്, ദിയ ഷെറിൻ, ജുഹാന ബീവി, പി. റെന്ന ജർവിൻ എന്നിവർ ഒന്നാം സ്ഥാനം നേടി. എൽ.പി, യു.പി വിഭാഗം വർക്കിങ് മോഡലിൽ ദിയ ഷാജി, സി. ദേവജിത്, നിവേദ്യ കെ. മുരളി, കെ.ജി. അഷ്തോഷ്, പി. അലിയ, എൻ.ടി. ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും നേടി കൂടാതെ പ്രോജക്ട് മത്സരത്തിൽ ടി.കെ. ഷിദ, എ.പി. ഹൈഫ, അശ്വിൻ ദേവ് എന്നിവർ മൂന്നാം സ്ഥാനം നേടി. അനുമോദന യോഗം സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.എ. കരീം സമ്മാനവിതരണം നടത്തി. ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ എം. കുഞ്ഞിമുഹമ്മദ്, വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ, കെ.ടി. ചന്ദ്രൻ, പി. അബ്ദുൽ സലാം, സി. അനീഷ്, സജിനി അജയ്കുമാർ, പി. ബീന, ജിഷ്‌മ മുരളി, പി. പ്രജീഷ് എന്നിവർ സംസാരിച്ചു. ...................................................................................................................................................................................................... ഫോട്ടോ ppm3 സി.ബി.എസ്.ഇ ജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം ചൂടിയ പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിന് സി.ബി.എസ്.ഇ സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ ട്രോഫി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.