​​​ഗ്രൂപ്​​ വിരുദ്ധ കൂട്ടായ്​മയായി 'കോൺഗ്രസ്​ ബ്രിഗേഡ്​'

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ് വിരുദ്ധമായി പ്രവർത്തിക്കുക എന്ന ലക്ഷ്യേത്താടെ സംസ്ഥാന തലത്തിൽ രൂപംകൊണ്ട കൂട്ടായ്മക്ക് ജില്ല കമ്മിറ്റി നിലവിൽ വന്നു. അടിയന്തരാവസ്ഥ കാലത്ത് നിലവിലുണ്ടായിരുന്ന 'ദ നാഷനൽ കോൺഗ്രസ് ബ്രിഗേഡ് ഒാഫ് ഇന്ത്യ' എന്ന പേരിലാണ് ഇവർ പ്രവർത്തിക്കുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പരിപാടി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സ്മിത കാര്യത്ത്, ടി. ആമിന, നഫീസ ജമാൽ, െക. ജമാലുദ്ദീൻ, കനകൻ കുഴിക്കാട്ടിൽ, നവാസ് പൊന്നാനി, സുബൈർ താനൂർ, പി. ദിനേശൻ, കുന്നുമ്മൽ ദാസൻ, കബീർ, അത്താണിക്കൽ അഹ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.