മലപ്പുറം: നഗരസഭയിലെ 40-ാം വാർഡ് ചുങ്കം ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി തള്ളിയ കോഴിമാലിന്യം നാട്ടുകാർ സംസ്കരിച്ചു. അമ്പതോളം ചാക്കുകളിലാണ് ഇരുട്ടിെൻറ മറവിൽ സാമൂഹിക ദ്രോഹികൾ മാലിന്യം കൊണ്ടിട്ടത്. നഗരസഭയുടെ സഹകരണത്തോടെയാണ് മാലിന്യം സംസ്കരിച്ചത്. വാർഡ് കൗൺസിലർ കെ. സിദ്ദീഖ്, പറമ്പൻ കുഞ്ഞു കെ.എസ്. നാണി, സി.കെ. അമീർ, മുഹ്സിൻ, ജസീൽ യൂസുഫ് കപ്പൂർ, അസീസ് കപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി. mpmrs1 മലപ്പുറം നഗരസഭയിലെ 40-ാം വാർഡിലെ ചുങ്കം ഭാഗത്ത് തള്ളിയ കോഴി മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.