മലപ്പുറം: ഗെയിൽ വാതക പൈപ്പ്ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സമരയാത്ര നടക്കും. രാവിലെ എട്ടിന് ഇരിമ്പിളിയം പഞ്ചായത്തിലെ മാങ്കേരിയില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ചിന് കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവിലെ സമരപ്പന്തലില്‍ സമാപിക്കും. എരഞ്ഞിമാവില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈകീട്ട് നാലിന് കീഴുപറമ്പ് വാലില്ലാപ്പുഴയിൽനിന്ന് പ്രകടനം തുടങ്ങും. സമരയാത്രയുടെ പതാക മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറക്ക് കൈമാറി. യൂത്ത്‌ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. അഷ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസല്‍ ബാഫഖി തങ്ങൾ, സെക്രട്ടറി മുജീബ് കാടേരി, വി.ടി. സുബൈര്‍ തങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു. mplrs2 യൂത്ത്ലീഗിെൻറ ഗെയില്‍വിരുദ്ധ സമരയാത്രയുടെ പതാക പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.