പാണ്ടിക്കാട്: ഡൽഹിയിൽ നടക്കുന്ന തൊഴിലാളികളുടെ മഹാധർണയുടെ പ്രചാരണാർഥം നിലമ്പൂർ മേഖല ട്രേഡ് യൂനിയൻ സംയുക്ത സമിതി സംഘടിപ്പിച്ച വാഹനജാഥ പാണ്ടിക്കാട്ട് നിന്ന് തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് പാണ്ടിക്കാട് അങ്ങാടിയിൽ ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ജോജി കെ. തോമസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. മോഹൻദാസ്, എഫ്.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കൃഷ്ണൻ കുനിയിൽ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി.എച്ച്. ഷമീം (മുസ്ലിം ലീഗ്), രോഹിൽനാഥ് (കോൺഗ്രസ്), കെ. അറഫാത്ത് (വെൽഫെയർ പാർട്ടി) എന്നിവർ സംസാരിച്ചു. വിവിധ യൂനിയനുകൾ ജാഥ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. ഹംസത്തലി സ്വാഗതവും ജാഥ ക്യാപ്റ്റൻ വി.എ.കെ. തങ്ങൾ നന്ദിയും പറഞ്ഞു. ജാഥ വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ പര്യടനം നടത്തും. .................................................................................................................................................... ഫോട്ടോ: - സംയുക്ത ട്രേഡ് യൂനിയൻ സംഘടിപ്പിച്ച വാഹനജാഥക്ക് പാണ്ടിക്കാട്ട് നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ വി.എ.കെ. തങ്ങൾ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.