ഹാദിയ: പി.ഡി.പി സെക്രട്ടേറിയറ്റ്​ മാർച്ച് നടത്തും-

പൊന്നാനി: ഹാദിയയുടെ ജീവൻ രക്ഷിക്കുന്നതിൽ സർക്കാർ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ രണ്ടിന് രാവിലെ 10ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് പി.ഡി.പി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി. ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ ഏഴിന് ഒതുക്കുങ്ങൽ കെ.എം.എച്ച് ഓഡിറ്റോറിയത്തിൽ നേതൃയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പാർട്ടി ജില്ല പ്രസിഡൻറായിരുന്ന ബാപ്പു പുത്തനത്താണി അനുസ്മരണ സമ്മേളനവും റാലിയും നവംബർ 25ന് പുത്തനത്താണിയിൽ നടക്കും. സംസ്ഥാന വൈസ് ചെയർമാൻ സുബൈർ സ്വബാഹിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ് പാന്ത്ര വിഷയാവതരണം നടത്തി. സെക്രട്ടേറിയറ്റ് അംഗം സക്കീർ പരപ്പനങ്ങാടി, ജില്ല വൈസ് പ്രസിഡൻറ് ഹബീബ് കാവനൂർ, ജോ. സെക്രട്ടറിമാരായ അബ്ദുൽ ബാരിർഷാദ്, അനീഷ്‌കുമാർ, പി.ടി.യു.സി ജില്ല സെക്രട്ടറി അസീസ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശശി പൂവ്വഞ്ചിന സ്വാഗതവും ട്രഷറർ കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.