'കാഷ്വൽ സ്വീപ്പർമാരെ സ്​ഥിരപ്പെടുത്തണം'

മലപ്പുറം: റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പിലെ സ്ഥലംമാറ്റങ്ങൾ ഒാൺലൈൻ സംവിധാനത്തിലാക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. അബൂബക്കർ, എം.ജി. ആൻറണി, ഇസബിൽ അബ്ദുൽ കരീം, പി.പി. ഗോവിന്ദ വാര്യർ, പി.എൻ. ശശികുമാർ, ബി. അഫ്സൽ, മാത്യു ഫിലിപ്, ഇ.കെ. മുരളീധരൻ, പി. സുഗതൻ, എ. അനിൽകുമാർ, വി.പി. റിയാസ്, കെ. ശ്രീഹരി, ഇബ്രാഹിംകുട്ടി, കെ. രാമചന്ദ്രൻ, മനോജ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.