അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എടപ്പാൾ: തവനൂര്‍ പഞ്ചായത്ത് പ്രസിഡൻറിനുള്ള പിന്തുണ പിന്‍വലിച്ചതായും പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതായും സി.പി.എം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒന്നര വര്‍ഷമായി പാര്‍ട്ടിയുടെ പിന്തുണയിലാണ് പ്രസിഡൻറ് കെ.പി. സുബ്രഹ്മണ്യന്‍ ഭരണം നടത്തിയത്. സംസ്ഥാന സര്‍ക്കാറിെൻറ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കാതെ പദ്ധതികള്‍ അട്ടിമറിക്കുന്ന രീതി തുടരുന്ന സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. 2017-18 വര്‍ഷത്തെ പദ്ധതി വിഹിതം പഞ്ചായത്തില്‍ ചെലവഴിച്ചത് 13 ശതമാനം മാത്രമാണ്. പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത്, കുടിവെള്ള പദ്ധതികള്‍ എന്നിവ അട്ടിമറിച്ച പ്രസിഡൻറ് ഫിസിയോതെറപ്പി സെൻറർ, ആധുനിക ശ്മശാനം എന്നിവ നിർമിക്കാന്‍ ഫണ്ട് വകയിരുത്തിയിട്ടും നടപ്പാക്കിയില്ല. ലാപ്ടോപ് മോഷണ കഥ മെനഞ്ഞ് പട്ടികജാതി വിദ്യാർഥികളെ അവഹേളിച്ചെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പി. ജ്യോതി, കെ.പി. വേണു, ടി.വി. ശിവദാസന്‍ എന്ന ബാബു, പി. മോഹന്‍ദാസ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.