തുവ്വൂർ: പൊതു വിദ്യാലയങ്ങളെ കാവിവത്കരിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിന് ചൂട്ടുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാറിെൻറ നിലപാടിൽ പ്രതിഷേധിച്ച് തുവ്വൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുവ്വൂർ അങ്ങാടിയിൽ നടത്തി. വണ്ടൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പു ഹാജി, ടി. കമ്മുട്ടി ഹാജി, പി.എ. മജീദ്, പി. സലാഹുദ്ദീൻ, ടി.എ. ജലീൽ, പി. മൊയ്തീൻ, ഇ.എം. സുബൈർ, എ. ഉമ്മർ, കൊപ്പത്ത് ശരീഫ്, കെ.കെ. അലി, ഐ. അനീർ, പി. സീതി സവാദ് എന്നിവർ നേതൃത്വം നൽകി. വാർത്തസമ്മേളനം നടത്തിയിട്ടില്ലെന്ന് കരുവാരകുണ്ട്: അഡ്വ. എം. ഉമ്മർ എം.എൽ.എ മതവിദ്യാഭ്യാസ സ്ഥാപനത്തിൽ വിവാദ രാഷ്ട്രീയ പ്രസ്താവന നടത്തിയെന്ന വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ. മാധ്യമ പ്രവർത്തകരെ എം.എൽ.എ വിളിച്ചുവരുത്തി വാർത്തസമ്മേളനം നടത്തിയതല്ലെന്നും സ്ഥാപനത്തിൽ നടന്ന ഒരു ചടങ്ങിന് ശേഷം, കയറിവന്ന ചാനൽ പ്രതിനിധിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക മാത്രമാണുണ്ടായതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.